Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു; ഷിഗെല്ല സംശയത്തിൽ പരിശോധന

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. മാവൂർ പാറമ്മൽ സ്വദേശിനി സുനിതയാണ് ഇന്ന് പുലർച്ചെയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് ഇവരെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുനിതയ്ക്ക് ഷിഗെല്ല ബാധിച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതിനാൽ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.

Exit mobile version