Site icon Fourteen Kerala – 14 Kerala News

ഇൻഡിക്കേറ്റർ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച് യുവാക്കൾ

വൈക്കം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികൻ ഹെൽമെറ്റ് കൊണ്ട് അടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ. അരുണിനാണ് (30) പരിക്കേറ്റത്.

ഓട്ടോ ഡ്രൈവറായ അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജം​ഗ്ഷനിലാണ് സംഭവം.

പാലാംകടവിൽ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജം​ഗ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെ അതേ ദിശയിൽ പിന്നാലെ സ്കൂട്ടറിൽ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Exit mobile version