Site icon Fourteen Kerala – 14 Kerala News

കാറിൽ ലഹരി കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി

നന്മണ്ട : നന്മണ്ട നരിക്കുനി റോഡിൽ മാതോത്ത് പുറായിൽവെച്ച് 2.289 ഗ്രാം മെത്താഫിറ്റമിൻ കാറിൽ കൈവശംവെച്ചതിന് യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുണ്ടായി കൂളിപ്പൊയിൽ മുഹമ്മദ് സയീദി(31)നെയാണ് ചേളന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാറിൽ കടത്തിക്കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ് ചെറുവോട്, ദിലീപ് കുമാർ, ഗ്രേഡ് ടി. നൗഫൽ, ഷൈജു, സി.ഇ.ഒ. ശ്യാം പ്രസാദ്, ഡ്രൈവർ ബവിൻ എന്നിവരാണ് പരിശേധന സംഘത്തിലുണ്ടായിരുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരിങ്കൽക്വാറികൾ കേന്ദ്രീകരിച്ചും കോളേജ് വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുമാണ് വിൽപ്പനയെന്നാണ് പറയുന്നത്.ആഡംബരജീവിതം നയിക്കുന്ന സയീദ് ടൂറിസ്റ്റ്‌ ബസുകളുടെ ഉടമയാണെന്നും നാട്ടുകാർ പറഞ്ഞു.

Exit mobile version