Site icon Fourteen Kerala – 14 Kerala News

പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം:കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാനിറങ്ങിയ ആദർശാണ് അപകടത്തിൽപ്പെട്ടത്.

വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ്, രാവിലെ പതിനൊന്നരയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് ആറ്റിലെത്തിയത്. നീന്തൽ വശമില്ലാതിരുന്ന ആദർശ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് ആറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.

Exit mobile version