Site icon Fourteen Kerala – 14 Kerala News

ഫോറസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ്. ബഹുജനമാർച്ച്

കട്ടിപ്പാറ : എൽ.ഡി.എഫ്. പയോണ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. കട്ടിപ്പാറ പഞ്ചായത്തിലെ പയോണയിലും സമീപപ്രദേശങ്ങളിലും വനത്തോടുചേർന്നുള്ള മേഖലയിൽ താമസിക്കുന്നവർക്ക് വനംവകുപ്പ് എൻ.ഒ.സി. നൽകാത്തതുകാരണം ഭൂമി ക്രയവിക്രയംചെയ്യാനോ പണയപ്പെടുത്താനോ ആവാത്ത പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.

സി.പി.എം. താമരശ്ശേരി ഏരിയാകമ്മിറ്റിയംഗം ടി.സി. വാസു ബഹുജനമാർച്ച് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പി.സി. തോമസ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.സി. ലെനിൻ, എൻ. അഖിൽ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ടി.എം. പൗലോസ്, കെ.ആർ. ബിജു, കരിം പുതുപ്പാടി, കെ.എം. അഷറഫ്, വി.പി. ഇന്ദിര എന്നിവർ സംസാരിച്ചു. മാർച്ചിന് എൻ. രവി, അബ്ദുൾസമദ്, എസ്.കെ. സതീഷ്‌കുമാർ, വി.കെ. റംഷിദ്, അനിതാ രവീന്ദ്രൻ, സൽമ മുഹമ്മദ് എന്നിവർ നേതൃത്വംനൽകി.

Exit mobile version