Site icon Fourteen Kerala – 14 Kerala News

കാറിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : സ്റ്റേഡിയം ജങ്‌ഷൻ-പുതിയറ റോഡിൽ കാർ ഇരുചക്രവാഹനങ്ങളിലിടിച്ച്‌ രണ്ടുപേർക്ക് പരിക്ക്‌. ഫെഡറൽബാങ്കിനുസമീപം വെള്ളിയാഴ്ച രാത്രി 11-ഓടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് ഗുരുതരപരിക്കേറ്റത്. സ്റ്റേഡിയം ഭാഗത്തുനിന്ന് വന്ന കാർ നിർത്തിയിട്ട സ്കൂട്ടറിലും എതിരേവന്ന ബൈക്കിലുമാണിടിച്ചത്. സാരമായി പരിക്കേറ്റ ബൈക്കിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കുമാറ്റി. വാഹനങ്ങളിലിടിച്ച്‌ നൂറുമീറ്ററോളം മുന്നോട്ടുപോയശേഷമാണ് കാർ നിന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്.

Exit mobile version