Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

കോഴിക്കോട്: വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിലാണ് കേസ്.

മലാപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമം. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു

Exit mobile version