Site icon Fourteen Kerala – 14 Kerala News

തെരുവുനായയുടെ ആക്രമണം: പത്തുപേർക്ക് കടിയേറ്റു

ഫറോക്ക് : നല്ലളത്തും അരീക്കാട് പുല്ലൂന്നിയിലും തെരുവുനായയുടെ ആക്രമണം. പത്തുപേർക്ക് കടിയേറ്റു. നല്ലളം ഹൈസ്കൂളിനുസമീപം ചാലാട്ടിയിൽ കൊല്ലംപറമ്പിൽ ഉദയകുമാർ (61), നല്ലളം മനയത്ത് പറമ്പ് കൽമെയ് (65), വെസ്റ്റ് ബസാർ തരിപ്പണം പറമ്പിൽ ലാഹിസ് ഐവാൻ (അഞ്ച്‌) എന്നിവർക്കാണ് നല്ലളം ഭാഗത്തുവച്ച് വൈകീട്ടോടെ കടിയേറ്റത്.

ഉദയകുമാറിന്റെ വയറിനും കൽമെയുടെയും ലാഹിസ് ഐവാന്റെ കൈക്കുമാണ് കടിയേറ്റത്. അരീക്കാട് പുല്ലൂന്നിയിൽ പാറയിൽപ്പാടം യൂസഫ്(45), പാറയിൽപ്പാടം ഫാത്തിമ ഷൻസ (എട്ട്‌), അരിക്കാട് ഉറവൻ കുളം ഇന്നാര (മൂന്ന്‌), ആദിൽ (18), രമണി പുല്ലൂന്നി (50) സായി കീർത്തൻ (ആറ്‌) വിജി പാറയിൽപ്പാടം (30) എന്നിവർക്കാണ് അരീക്കാട് പുല്ലൂന്നിയിൽ കടിയേറ്റത്.

ഫറോക്ക് താലൂക്കാശുപത്രി, കോഴിക്കോട് ബീച്ചാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സതേടി.

Exit mobile version