Site icon Fourteen Kerala – 14 Kerala News

22 ലിറ്റർ വിദേശമദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ

വടകര : ആയഞ്ചേരി വള്ള്യാട്, വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചയാൾ അറസ്റ്റിൽ. പാറേമ്മൽ ബാബു (42)വിനെയാണ് 22 ലിറ്റർ മദ്യവുമായി വടകര സിഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം, ആയുധം തുടങ്ങിയവ കണ്ടെത്താൻ പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തിവരുന്നുണ്ട്. ഇതിനിടെ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻഡ് ചെയ്തു. എസ്ഐമാരായ വിനീത്, ബഷീർ, ശ്രീലേഷ് എഎസ്ഐമാരായ രാജേഷ്, ഷെനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്, ശ്രീജ, ഷാജി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Exit mobile version