Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വില്യാപ്പള്ളിയിൽ തെരുവുനായ ആക്രമണം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ യുവതി നേരെ തെരുവുനായകൂട്ടത്തിന്റെ ആക്രമണം. വില്യാപ്പള്ളി സ്വദേശി മങ്ങുപോയിൽ റാഹീസിന്റെ ഭാര്യ റഹീമയ്ക്ക് നേരെയാണ് കൂട്ടമായെത്തിയ തെരുവുനായകളുടെ ആക്രമണമുണ്ടായത്.ഭർത്താവിന്റെ വീട്ടിനടുത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് അലക്കിയിട്ട തുണികൾ എടുക്കാൻ പോയ സമയത്തതാണ് യുവതിക്കുനേരെ നായകൾ പാഞ്ഞടുത്തത്. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.

വീടിന്റെ മുറ്റത്തെത്തിയ യുവതിയെ കണ്ടതോടെ ഒരു കൂട്ടം തെരുവുനായകൾ ഇവരുടെ പിന്നാലെ ഓടിയെത്തുകയായിരുന്നു. തെരുവുനായ്ക്കളെ കണ്ടതോടെ യുവതി വീട്ടിലേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് പുറകുവശത്തായി വെച്ച മരത്തടി കൈതടി അപ്രതീക്ഷിതമായി നിലംപതിച്ചു. ഈ ശബ്ദത്തിൽ ഭയന്ന് നായകൾ പിന്തിരിഞ്ഞതോടെ യുവതിക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായി.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സംഭവത്തിൽ ആശങ്കയുണ്ടെന്നും അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version