Site icon Fourteen Kerala – 14 Kerala News

വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയ കേസ് : താമരശ്ശേരി സ്വദേശിയെ പോലീസ് പിടികൂടി

താമരശ്ശേരി : വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാൻ ( 29) നെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ഇൻപെക്ടർ രാജേഷ് കുമാറിൻ്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ലുക്ക് ഔട്ട് പുറപെടുവിച്ചതിനെ തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും വിദേശത്തേക്ക് കടക്കുന്നതിനിടെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച്പൊലീസിന്കൈമാറുകയായിരുന്നു.അധ്യാപികയെ രണ്ട് ദിവസം വെർച്വൽ അറസ്റ്റിൽ നിർത്തിയാണ് സൈബർ തട്ടിപ്പുകാർ പണം തട്ടിയത്. ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുൻ്റ നിർദ്ദേശ പ്രകാരമാണ് സൈബർ ക്രൈം പോലീസ് അന്വേഷണം ഏറ്റെടുത്തത്.അധ്യാപികയുടെ നഷ്ടമായ പണത്തിൻ ഏഴ് ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കേസിൽ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ ഇപ്പോൾ അറസ്റ്റിലായ സൽമാൻ്റ നിർദേശ പ്രകാരംതാമരശേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് തട്ടിയെടുത്ത പണം ട്രാൻസ്ഫർ ചെയ്ത് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈങ്ങാപ്പുഴയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലും മുഹമ്മദ് സൽമാൻ പ്രതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും പ്രതിക്കെതിരെ ലുക്ക് ഔട്ട് പുറപെടുവിപ്പിച്ചിരുന്നു.

Exit mobile version