Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്.

സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിനുമുൻപേ ജോസഫ് മരിച്ചുവെന്നാണു വിവരം. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ സ്ഥിരം അപകടം നടക്കുന്ന മേഖലയാണിത്.

Exit mobile version