Site icon Fourteen Kerala – 14 Kerala News

വെള്ളയിൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു

കോഴിക്കോട് : വെള്ളയിൽ ഹാർബറിൽ ഞായറാഴ്ച രാത്രി മിനി ബോട്ടിന് തീപിച്ചു. ഹാർബറിന്റെ തെക്കുവശത്ത് മണൽക്കൂമ്പാരത്തിനടുത്ത് കാടുപിടിച്ചുകിടന്ന ബോട്ടിനാണ് രാത്രി 10.50-ഓടെ തീപിടിച്ചത്.

തീപടരുന്നതുകണ്ട നാട്ടുകാർ വിവരമറിയിച്ചതോടെ ബീച്ച് അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റെത്തി മിനിറ്റുകൾക്കകം തീയണച്ചു. കമിഴ്ത്തിയിട്ടിരുന്ന ബോട്ടിന്റെ ഒരുവശം പൂർണമായി കത്തിനശിച്ചു. സമീപത്ത് സമാനരീതിയിലുള്ള മറ്റുബോട്ടുകളുമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമുണ്ടായില്ല. വെള്ളയിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.സമീപത്ത് സമാനരീതിയിൽ കാടുപിടിച്ച മറ്റുബോട്ടുകളും ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീയണച്ചതിനാൽ അവിടേക്ക് തീപടർന്നില്ല. തീപിടിച്ച ബോട്ടിനടുത്ത് സ്ഥിരമായി രാത്രി ഒരാൾ കിടക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ഇയാൾ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളുടെ വസ്ത്രങ്ങളും കിടക്കയുടെ കുറച്ചുഭാഗങ്ങളും തീപ്പിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. പെട്രോളും മണ്ണെണ്ണയും കലർന്ന ദ്രാവകമുള്ള ഒരു കുപ്പി സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്

Exit mobile version