Site icon Fourteen Kerala – 14 Kerala News

കോഴിക്കടമാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് ആക്രമണം: യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കട മാലിന്യം തള്ളിയത് ചോദ്യംചെയ്ത വിരോധത്തിന് രണ്ടുപേരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി വൈറ്റ് ഹൌസിൽ മഹമൂദിനെയാണ് (20) ടൗൺ പോലീസ് പിടികൂടിയത്. മാർച്ച് 13-ന് തങ്ങൾസ് റോഡിലുള്ള കോഴിക്കടയിലെ മാലിന്യവുമായി ബന്ധപ്പെട്ട പരാതിയെപ്പറ്റി സംസാരിക്കുന്നതിനായി എത്തിയ തങ്ങൾസ് റോഡ് സ്വദേശിയായ നഹാസിനെയും സുഹൃത്തിനെയും ടൗൺ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽവെച്ച് ആക്രമിക്കുകയായിരുന്നു.

ഇയാളുടെ പിതാവിന്റെ കോഴിക്കട അടപ്പിച്ച വിരോധത്താൽ ആക്രമിക്കുകയും ഇരുമ്പിന്റെ കൂർത്തവസ്തു ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്ഐ സജി ഷിനോബ്, എസ്‌സിപിഒമാരായ ജിത്തു, പ്രവീൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Exit mobile version