Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് വാണിമേലിലും കുറുവന്തേരിയിലും തെരുവ് നായയുടെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. വാണിമേലിലും കുറവന്തേരിയിലുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം അഞ്ചുപേരെയാണ് തെരുവുനായ ആക്രമിച്ചത്.

വാണിമേലില്‍ രണ്ടര വയസുകാരനെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയുമാണ് തെരുവുനായ ആക്രമിച്ചത്. രണ്ടര വയസുകാരന് വയറിനാണ് കടിയേറ്റത്. ഇതിന് പിന്നാലെ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് 40കാരനെ പിന്നില്‍ നിന്നെത്തി കടിച്ചത്. നായയെ കൊല്ലുമ്പോഴാണ് ഒരാൾക്ക് മാന്തലേറ്റത്. പിന്നാലെ നാട്ടുകാർ ചേർന്ന് നായയെ കൊല്ലുകയായിരുന്നു

ചെക്യാട് കുറുവന്തേരിയില്‍ അമ്മം പാറയില്‍ പൊക്കന്‍ എന്ന 65 കാരനെയും കുറുവന്തേരി ഡജ സ്‌കൂള്‍ പരിസരത്ത് തെരുവുനായ ആക്രമിച്ചിരുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Exit mobile version