Site icon Fourteen Kerala – 14 Kerala News

റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി ആരുമറിയാതെ കടത്തി; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഹരിപ്പാട്: ദേശീയപാത നിർമാണ കമ്പനിയുടെ യാർഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ, തൃശ്ശൂർ ചാവക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് പൊലീസ് പിടിയിലായത്.

വിശ്വ സമുദ്ര കമ്പനിയുടെ കരുവാറ്റ പാലത്തിനു സമീപമുള്ള യാർഡിന് പുറത്ത് ദേശീയ പാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന തൃശ്ശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിന്റെ സഹായത്തോടെ വാഹനം തമിഴ്നാട്ടിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ലോറി തിരികെ എത്തിച്ചിട്ടുണ്ട്.

Exit mobile version