Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ ആണ്‍കുട്ടിയെ രാസലഹരി നല്‍കി പീഡിപ്പിച്ച കേസ്: പ്രതി റിമാന്റില്‍

കുറ്റ്യാടി: രാസലഹരി നൽകി ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി റിമാന്റില്‍ . കള്ളാട് സ്വദേശിയായ കുനിയിൽ ചേക്കു എന്ന അമ്നാസിനെ (30) യാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മംഗലാപുരത്ത് നിന്ന് പിടികൂടിയത്.
കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തുന്ന അജ്‌നാസ് കേസിനുശേഷം രാജസ്ഥാനിലെ അക്ടീരിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു. കേരള പൊലീസ് അക്ടീരിൽ എത്തിയപ്പോൾ പ്രതി അവിടെനിന്നു മുങ്ങി. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി. ശേഷം ശനിയാഴ്ച രാത്രിയാണ് മംഗലാപുരത്ത് എത്തിയ പ്രതിയെ കുറ്റ്യാടി പൊലീസ് പിടികൂടിയത് .

കഴിഞ്ഞയാഴ്ചയാണ് എംഡിഎംഎ നൽകി ലൈംഗികമായി ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടി ആൺകുട്ടി പരാതി നൽകിയത്. ആദ്യപരാതിക്കു ശേഷം മറ്റൊരാൾ കുടി അജ്‌നാസിനെതിരെ പരാതി നൽകിയിരുന്നു. ഇതോടെ ഇയാൾ മുങ്ങുകയായിരുന്നു.
വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറഞ്ഞു. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

ഇൻസ്പെക്ടർ എസ്.ബി.കൈലാസ്‌നാഥിനു പുറമെ എസ്ഐ കെ.ഷാജി, സിപിഒമാരായ വിജൻ കക്കാട്ട്, എൻ.കെ.ജാസർ, എസ്‌സിപിഒമാരായ ഷിബിൻ, അരുൺ, ഡിലീഷ്, ശരത്ത് എന്നിവരാണ് സംഘത്തിലുണ്ടായത്.നാട്ടിലെത്തിച്ച അജാസിനെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം നാദാപുരം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

Exit mobile version