Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടി പൂക്കാട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ . എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.

അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. KL 07 BN 3399 നമ്പർ കാറില്‍ (ഹോണ്ട സിറ്റി) സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എംഡിഎംഎ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്.

Exit mobile version