Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കുറ്റ്യാടി : വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . വേളം ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിലായത് .നാദാപുരം എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ കെ.കെ. ജയനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ കക്കട്ട്-തീക്കുനി റോഡിലെ ചന്തംമുക്ക് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പശ്ചിമ ബംഗാളിലെ 24 സൗത്ത് പാർഗാന ജില്ലയിലെ സന്തോഷപുർ സ്വദേശി എസ്.കെ. മയ്നുദ്ദീൻ (31) പിടിയിലായി.

ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാദാപുരം റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എം.അനുശ്രീയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ വേളത്ത് കക്കട്ട്-തീക്കുന്നി റോഡിലെ ക്വാർട്ടേഴ്‌സിന്റെ മുൻവശത്ത് നിന്ന് സന്തോഷപുർ സ്വദേശി എം.ഡി.അഫ്‌സർ അലി (33) പിടിയിലായി. ഇയാളിൽ നിന്ന് 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജേഷ്, വിജേഷ്, അനൂപ്, രജിലാഷ്, സിനീഷ്, അരുൺ എന്നിവർ വിവിധ ഇടങ്ങളിലെ പരിശോധനയിൽ പങ്കെടുത്തു.

Exit mobile version