Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പിന് വാഹനത്തിന് തീപിടിച്ചു

പയ്യോളി: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പിന് തീപിടിച്ചു . അയനിക്കാട് പള്ളിക്ക് സമീപം ദേശീയപാതയിലാണ് ഓട്ടത്തിനിടയിൽ ബൊലേറോ പിക്കപ്പ് വാഹനത്തിന് തീപിടിച്ചത് . ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വാഹനം ഏതാണ്ട് പൂർണമായും കത്തിയമർന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോഴിക്കോട് നടക്കാവ് പി.കെ.സുനാസിന്റെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ് വാൻ. വടകര ഫയർഫോഴ്സും പയ്യോളി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വടകര അസി. സ്റ്റേഷൻ ഓഫീസർ പി.വിജിത്ത്‌കുമാർ, സീനിയർ ഫയർ & റസ്‌ക്യൂ ഓഫീസർ അനിഷ്.ഒ, ഫയർ ഓഫീസർമാരായ എ.ലിജു, സഹീർ പി എം, അമൽ രാജ്.ഒ.കെ, റഷീദ് കെ.പി, സി.ഹരിഹരൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Exit mobile version