Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാറിന് തീപിടിച്ചു, പരിക്കേറ്റയാൾ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്.അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Exit mobile version