Site icon Fourteen Kerala – 14 Kerala News

ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് തൂക്കി പാക്ക് ചെയ്‌തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു.

ഏവെട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്നയാളാണെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്‌തു. പേരാമ്പ്ര എസ്ഐ ഷമീർ പി യുടെ നേതൃത്വത്തിൽ ജൂനിയർ എസ് ഐ സനേഷും സംഘവുമായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത് ലഹരി വിൽപനക്കാരെപ്പറ്റിയുള്ള വിവരങ്ങൾ ലഹരി വിരുദ്ധാ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ഇത്തരക്കാർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.

Exit mobile version