Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് തെരുവുനായ ആക്രമണം; സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു

കോഴിക്കോട്: ഉള്ള്യേരിയില്‍ സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാത്തഞ്ചേരി മീത്തല്‍ ഷൈജുവിന്റെ മകള്‍ അലോന (14), പൂക്കോടന്‍ ചാലില്‍ മിനി (43) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴി ആതകശ്ശേരി ക്ഷേത്രത്തിനടുത്തേക്ക് പോകുന്ന ഫൂട്ട്പാത്തില്‍ വെച്ചാണ് അലോനക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പൂക്കോട്ട്യേരിതാഴെ വെച്ചാണ് മിനിയ്ക്ക് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉള്ള്യേരിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 25ഓളം പേര്‍ക്കാണ് നായയുടെ കടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Exit mobile version