Site icon Fourteen Kerala – 14 Kerala News

വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വടകര : വടകര ബൈപ്പാസിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് കാർ ഓടിച്ച വടകര കൃഷ്ണനിവാസിൽ കൃഷ്ണമണി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുക ഉയർന്നയുടൻ അഗ്നിശമന സേനയെ വിവരമറിയിച്ചു.

സേന എത്തുമ്പോഴേക്കും കാർ കത്തിത്തുടങ്ങിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ ടി.ഒ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണവിധേയമാക്കി.

Exit mobile version