Site icon Fourteen Kerala – 14 Kerala News

ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കൂരാച്ചുണ്ട് : ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ശങ്കരവയൽ റോഡിൽ എരട്ടപ്പാറക്കൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയം ക്രീഡ ഫിറ്റ്‌നെസ് സെന്റർ ഡയറക്ടർ രാധാകൃഷ്ണൻ, മാധവിയമ്മ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. ഡിവൈ.എസ്.പി. വി.വി. ബെന്നി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരുന്നു.

കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ, പൊടിപ്പൂര് ശിവക്ഷേത്രം പ്രസിഡന്റ് വാസു മരുതോട്ടുകുനി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സണ്ണി പുതിയകുന്നേൽ, എൻ.ജെ. ആൻസമ്മ, വിൽസൺ മംഗലത്ത് പുത്തൻപുരയിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, സുനിൽ ഒറ്റപ്ലാക്കൽ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ദേശീയ, സംസ്ഥാനതലത്തിൽ കായികരംഗങ്ങളിൽ നേട്ടം കൈവരിച്ച താരങ്ങളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് റിട്ട. ഡിവൈ.എസ്.പി. കെ.ജെ. തോമസ് മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ബാഡ്മിന്റൺ ടൂർണമെന്റും നടന്നു.

Exit mobile version