Site icon Fourteen Kerala – 14 Kerala News

റോഡിൽ വീണ രാസവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി

കോഴിക്കോട് : വാഹനത്തിൽ നിന്നു റോഡിൽ വീണ രാസവസ്തു നിറച്ച കന്നാസ് മറ്റൊരു വാഹനം കയറി പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പുതിയ സ്റ്റാൻഡിനു സമീപം എസ്കലേറ്ററിനു താഴെയാണ് ഫോർമാൽഡി ഹൈഡ് എന്ന രാസവസ്തു നിറച്ച കന്നാസ് പൊട്ടിത്തെറിച്ചത്.

ഇന്നലെ വൈകിട്ടാണു സംഭവം. കന്നാസ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു പരിസരത്തു പുക നിറഞ്ഞു. പുക ശ്വസിച്ചു സമീപത്തുണ്ടായിരുന്നവരിൽ ചിലർക്കു അസ്വസ്ഥതയുണ്ടായി.

Exit mobile version