Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വെങ്ങളത്തെ ലോഡ്‌ജ്‌ മുറിയിൽ യുവാവ് മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടി വെങ്ങളത്ത് യുവാവ് ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ. കാട്ടിലപ്പീടിക പീടികശാലക്കണ്ടി നെജുറുഫിനെ( 37 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈരളി ലോഡ്‌ജിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കൊയിലാണ്ടി സി.ഐ ചന്ദ്രശേഖർ ലാൽ, എസ്.ഐ ജിതേഷ്, എസ്.ഐ മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്‌ദുൾ റക്കീബ്, സി.പി.ഒമാരായ ഒ.കെ. സുരേഷ്, പ്രവീൺ, അജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാട്ടിലപ്പീടിക പീടികശാലക്കണ്ടി ജാഫറിന്റെയും നെജീബയുടെയും മകനാണ്. ഭാര്യ മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ സഹോദരങ്ങൾ: മെഹറൂഫ്, ജഫ്ന.

Exit mobile version