Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

കുറ്റ്യാടി ; മരുതോങ്കര മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കൽ വിളക്ക് നശിപ്പിച്ച നിലയിൽ.ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തുള്ള കൽവിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്.
ഇന്നലെ രാവിലെ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ പോയവരാണ് കൽവിളക്ക് നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഒരു മീറ്ററോളം ദൂരത്തിലാണ് കൽവിളക്കിന്റെ ഭാഗങ്ങളുള്ളത്.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിഷ്‌ഠാ മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്ര മുറ്റത്ത് മൂന്ന് കൽവിളക്കുകൾ സ്ഥാപിച്ചത്. ക്ഷേത്ര ഭാരവാഹികൾ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി.വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version