Site icon Fourteen Kerala – 14 Kerala News

ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടുത്തുരുത്തി ; കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി എ‌‌ട്ടോടെയാണു സംഭവം. ഏറെ നേരം ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ അയൽവാസികൾ വാതിൽ വെട്ടിപ്പൊളിച്ചപ്പോഴാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.

Exit mobile version