Site icon Fourteen Kerala – 14 Kerala News

ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു

കോട്ടയം : ചാലുകുന്നില്‍ പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.

സി.സി.ടി.വിയുടെ വയറില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി തീ അണച്ചു. തീപ്പിടിത്തത്തില്‍ കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു.

Exit mobile version