Site icon Fourteen Kerala – 14 Kerala News

ഓണ്‍ലൈൻ തട്ടിപ്പ്: കോഴിക്കോട് നാദാപുരം സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി

നാദാപുരം: 14.80 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹമായെന്ന സന്ദേശമയച്ച് പുറമേരി സ്വദേശിനിയെ കബളിപ്പിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി .

പരാതിക്കാരിയുടെ അമ്മയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് നറുക്കെടുപ്പില്‍ 14.80 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് അതിന്റെ നികുതി അടയ്ക്കാനാണെന്ന് പറഞ്ഞാണ് പലതവണയായി പണം കൈക്കലാക്കിയത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനങ്ങള്‍ ലഭിക്കാതായതോടെ തട്ടിപ്പിനിരയായതായി യുവതിക്ക് മനസ്സിലായി. തുടര്‍ന്ന് സൈബര്‍ സെല്ലിലും നാദാപുരം പൊലീസിലും പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ രമേഷ് കുമാര്‍, സോഹന്‍ കുമാര്‍, ജസ് പ്രീത് സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ നാദാപുരം മേഖലയില്‍ 10 ലക്ഷത്തോളം രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Exit mobile version