Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്. കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്.

ബസ്സിന്റെ മുൻ ഭാഗം തകർന്ന് ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ജീവനക്കാരനെ ബസ്സിന്റെ മുൻ ഭാഗം പൊളിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version