Site icon Fourteen Kerala – 14 Kerala News

ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം; അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ

കോഴിക്കോട് : യാത്രയ്ക്കിടെ ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. പാലക്കാട്– കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘വാളയാർ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അവസരോചിതമായി പ്രവർത്തിച്ചത്. രാവിലെ 10.15ന് മീഞ്ചന്ത എത്തിയപ്പോഴാണ് യുവതിക്ക് തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

ആശുപത്രി ജീവനക്കാരും തയാറായി നിന്നിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചശേഷം യാത്രക്കാരുമായി ബസ് കോഴിക്കോട്ടേക്ക് പോയി. യുവതിയുെട അച്ഛൻ കൂടെയുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം ഉച്ചയോടെ വേങ്ങര സ്വദേശിയായ യുവതിയെ ഡിസ്ചാർജ് ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version