Site icon Fourteen Kerala – 14 Kerala News

പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു

പാനൂർ : പാനൂരിൽ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച് മരിച്ചു. പാനൂരിനടുത്ത് മാക്കൂൽ പീടികയിലെ അത്തലാം കണ്ടിയിൽ വിസ്മയ (26) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.

സെപ്റ്റംബർ ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പരേതനായ രവീന്ദ്രൻ്റെയും, അത്തലാകണ്ടിയിൽ സനിലയുടെയും മകളാണ്. വിവർണ, വിഘ്ന എന്നിവർ സഹോദരിമാരാണ്. സംസ്കാരം വീട്ടുവളപ്പിൽ 5 മണിക്ക്.

Exit mobile version