Site icon Fourteen Kerala – 14 Kerala News

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി

താമരശ്ശേരി: കോഴിക്കോട് വെച്ച് നടന്ന മേഖലാ അദാലത്തിൽ വെച്ച് 2005ൽ നിലവിൽ വന്ന താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിലവിൽ 2024 ആയിട്ടും 40 ഗവണ്മെന്റ് സ്കൂളുകളും 64 ഓളം എയ്ഡഡ് സ്കൂളുകളും 20ലധികം അൺ ഏയ്ഡഡ് സ്കൂളുകളും 1 ടി.ടി.ഐയും നിലവിലുള്ളതിനാൽ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരുടെ പരിമിതിമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുന്നത് ഉൾപ്പെടെ അനധ്യാപകരുടെ വിവിധ ആവശ്യങൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടിക്ക് നിവേദനം നൽകി.

എ.എസ്.എം.എസ്.എ ജില്ലാ പ്രസിഡന്റ്‌ ഷൈജു എബ്രഹാം, സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ഇൻ ചാർജ്ജ് പൊന്നുമണി കെ.കെ, ജില്ലാ ട്രഷറർ ബിജു കെ.എം എന്നിവർ ചേർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൂയിനുദ്ദീൻ കെ.എ.എസ്, സൂപ്രണ്ട് പ്രഫുണ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്.

Exit mobile version