Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബൈക്ക് അപകടം, 19കാരന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ്(19) ആണ് മരിച്ചത്. വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. രണ്ട് കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും രണ്ട് കാൽനടയാത്രക്കാർക്കും പരിക്കേറ്റു. അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനവാസിനെ രക്ഷിക്കാനായില്ല.

Exit mobile version