Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ കത്തിച്ചനശിച്ച നിലയിൽ കണ്ടെത്തി.പയ്യോളിയിലെ മെറ്റൽ വ്യാപാരിയായ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും സ്കൂട്ടറും ആണ് കത്തിനശിച്ചത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് പ്രവീൺകുമാറും ഭാര്യയും അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങളുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പിൻവാങ്ങുകയായിരുന്നു.

പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ് കെ.എം.ഷമീർ ആവശ്യപ്പെട്ടു.രണ്ടുവർഷം മുൻപാണ്, പയ്യോളി ദേശീയപാതയോരത്തുണ്ടായിരുന്ന വീട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടപ്പോൾ പള്ളിക്കര നെയ്‌വാരണി ക്ഷേത്രത്തിന്റെ പുറകിലേക്ക് പ്രവീൺ താമസം മാറ്റിയത്.

Exit mobile version