Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഉള്ളേരിയിൽ വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് : ഉള്ളേരിയിൽ വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ളേരി പറമ്പിൻ മുകളിൽ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണാണ് മരണപ്പെട്ടത്.

വിവരം ലഭിച്ചതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റിൽ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്‌തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിൻ്റെ നേതൃത്വത്തിൽ എഫ്.ആർ.ഓ മാരായ ജാഹിർ, നിധിപ്രസാദ് ഇ.എം, ലിനീഷ് എം, സനൽരാജ് കെ.എം ഷാജു, കെ. സുജിത്ത്, ഹോം ഗാർഡ് മാരായ ഓംപ്രകാശ്, രാജേഷ് കെ.പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Exit mobile version