Site icon Fourteen Kerala – 14 Kerala News

മോഷ്ടാവ് പിടിയിൽ; റൂബിയാൻസൂപ്പർമാർക്കറ്റിലെ മോഷണം, പ്രതി അറസ്റ്റിൽ

കോഴിക്കോട് : പ്രമുഖ ഹോൽ സെയിൽ – സൂപ്പർ മാർക്കറ്റ് ശൃഘലയിലെ നാദാപുരം റൂബിയാൻ സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തൂണേരി വെള്ളൂർ സ്വദേശി പുത്തലത്ത് വീട്ടിൽ വിഘ്നേശ്വരൻ (20 ) നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 21 നാണ് നാദാപുരം ബസ് സ്റ്റാൻ്റിന് പിറക് വശത്തെ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന അമ്പതിനായിരം രൂപയും, ഒന്നര ലക്ഷം രൂപയുടെ സാധന സാമഗ്രികളുമാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കളുടെ ദൃശ്യം കടയിലെ സി സി ടി വി യിലും സമീപത്തെ മറ്റൊരു ക്യാമറയിലും പതിഞ്ഞിരുന്നു. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് പിന്തുടർന്നാണ് പോലിസ് മോഷ്ടാക്കളിലെത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version