Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്

കോഴിക്കോട് : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്. ശനിയാഴ്ച‌ കൂമുള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. കൂമുള്ളിയിൽ വെച്ച് കാർ യാത്രികരുടെ ദേഹത്ത് ചളി തെറിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മർദ്ദനത്തിൽ കലാശിച്ചത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്ബ ബസ് ഡ്രൈവർക്കാണ് മർദ്ദനമേറ്റത്.ഇതിനെ തുടർന്നാണ് സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. അക്രമികളെ പിടികൂടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികൾ അറിയിച്ചു.

Exit mobile version