Site icon Fourteen Kerala – 14 Kerala News

വിലങ്ങാട് ദുരന്തം: അവശ്യവസ്തുക്കളുമായി തിരുവനന്തപുരത്ത് നിന്ന് വിദ്യാർത്ഥികൾ എത്തി

കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രി വിലങ്ങാട് മഞ്ഞ ചീളി ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വ്യക്തികളും സംഘടനകളും രംഗത്ത്.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്ന് രണ്ട് സംഗീത വിദ്യാർത്ഥികൾ ഇന്ന് രാവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി.ശ്രീരാജ്, മനു എന്നിവരാണ് ഇന്നലെ വൈകുന്നേരം ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ച് ഇന്ന് കാലത്ത് വാണിമേലിൽ എത്തിയത്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റു സാമഗ്രികളും ആണ് ഇവർ കൊണ്ടുവന്നത്.
വിലങ്ങാട് ദുരന്തവാർത്ത അറിഞ്ഞശേഷം സഹപ്രവർത്തകർക്കൊപ്പം ഇവ ശേഖരിച്ചതാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗം എം കെ മജീദ് ഇവ ഏറ്റുവാങ്ങി. നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ചടങ്ങിൽ സംബന്ധിച്ചു.

Exit mobile version