Site icon Fourteen Kerala – 14 Kerala News

വിട നല്കാൻ ഒരുങ്ങി; മാത്യു മാഷിന്റെ മൃതദേഹം അല്പസമയത്തിനുള്ളിൽ സംസ്കരിക്കും

കോഴിക്കോട് ;ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച നാടിൻറെ പ്രിയങ്കരനായ മാത്യു മാഷിന് വിട നല്കാൻ ഒരുങ്ങി വിലങ്ങാട് ഗ്രാമം. മൃതദേഹം അല്പസമയത്തിനുള്ളിൽ മഞ്ഞകുന്ന് ദേവാലയം സെമിത്തേരിയിൽ സംസ്കരിക്കും .
ഉരുൾപൊട്ടലിൽ ഒഴുക്കിൽപെട്ട മരിച്ച മത്തായി മാഷിന്റെ മൃതദേഹം ഇന്ന് വൈകീട്ട് ആറു മണിയോടെ വിലങ്ങാട് മഞ്ഞകുന്ന് ദേവാലയം സെമിത്തേരിയിൽ സംസ്കരിക്കും.

ഇന്ന് രാവിലെയാണ് ഉരുൾപ്പെട്ടാൽ ഉണ്ടായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ പത്താംമൈൽ വച്ച് മാത്യു മാഷിന്റെ മൃതദേഹം കിട്ടിയത്. ചോത്തുള്ളപൊയിലിൽ ഫയർ ഫോഴ്‌സും എൻ ഡി ആർ എഫും സംഘവും രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചിലിന്റെ ഫലമായാണ് മൃതദേഹം പുറത്തെടുക്കാനായത് .പൊലീസ് ഇൻക്വിസ്റ്റിനു ശേഷം മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മാത്യു മാഷിന്റെ വീട്ടിലും പുതുതായി നിർമ്മിക്കുന്ന വീട്ടിലും മൃതദേഹം എത്തിച്ചു. മാത്യു മാഷിന്റെ ഭാര്യ ഷൈനി മാത്യുവും, മക്കൾ അഖിൽ മാത്യുവും, അജിത്‌ മാത്യുവും ഉൾപ്പെടെ മഞ്ഞകുന്ന് ദേവാലയത്തിൽ എത്തിയിരുന്നു.

എം എൽ എമാരായ ഇ കെ വിജയൻ , കെ പി കുഞ്ഞമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി വനജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാന്മാരായ രാജേന്ദ്രൻ കപ്പള്ളി, ഇന്ദിര, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലയ്യ ടീച്ചർ , തുടങ്ങിയവർ പള്ളിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു .

Exit mobile version