Site icon Fourteen Kerala – 14 Kerala News

ശക്തമായ മഴയിൽ പാനൂരിൽ വീട് തകർന്നു; വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാനൂർ: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് തെക്കേ പാനൂർ ഇല്ലത്ത് ഉപ്പുകണ്ടിയിൽ മുഹമ്മദിന്റെ വീടിന്റെ ഒരു ഭാഗം തകർന്നത്.

അടുക്കള, കുളിമുറി ഭാഗങ്ങളാണ് ഉഗ്ര ശബ്ദത്തിൽ തകർന്നു വീണത്. കുട്ടികളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടർന്ന് ഓടി മാറിയതിനാൽ വൻ അപകടമൊഴിവായി.

വാർഡ് കൗൺസിലർ നസീല കണ്ടിയിൽ സ്ഥലത്തെത്തി. ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വാട്ടർ ടാങ്കും നിലംപൊത്തി

Exit mobile version