Site icon Fourteen Kerala – 14 Kerala News

മഴ കനക്കുന്നു; കോഴിക്കോട് വടകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി

വടകര : വടകര മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ അക്ളോത് നടപാലത്തിന്റെ സമീപത്തെ വീടുകളിൽ വെള്ളം കയറി.
പ്രദേശവാസികൾ ദുരിതത്തിൽ. പ്രദേശത്തെ നിരവധി വീടുകളിൽ പാമ്പ് ഉൾപ്പടെ നിരവധി മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. അസുഖ ബാധിതരായവരും ചെറിയ കുട്ടികളുമുൾപ്പടെ നിരവധി പേരാണ് പ്രദേശത്തെ വീടുകളിൽ താമസിക്കുന്നത്.

കനാൽ റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറി നാശം സൃഷ്ടിച്ചിരിക്കുകയാണ്. കൗൺസിലറുടെ നേതൃത്വത്തിൽ വീടുകൾ ശുചീകരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

Exit mobile version