Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്

കൊയിലാണ്ടി ; ദേശീയപാതയിൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ചരക്ക് ലോറിയും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ലോറി ഡ്രൈവർമാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ലോറികൾ റോഡിൽ നിന്നും മാറ്റിയിട്ടില്ല. എന്നാൽ വാഹനഗതാഗതത്തെ ഇത് വലിയ തോതിൽ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

Exit mobile version