Site icon Fourteen Kerala – 14 Kerala News

ട്രെയിനിൽ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്‌തയാളെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവം; പരാതിയില്ലാത്തതിനാൽ യുവാവിനെ വെറുതെ വിട്ടു

കോഴിക്കോട് : ട്രെയിനിൽ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്‌തയാളെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ യുവാവിനെ വെറുതെ വിട്ടു. ഇന്നലെ രാത്രി കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് അക്രമം നടന്നത്. അടുത്ത സീറ്റിൽ ഉണ്ടായിരുന്ന യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനാണു യാത്രക്കാരനെ ആക്രമിച്ചത്. മധ്യ ലഹരിയിലായിരുന്ന ഇയാൾ കയ്യിൽ കരുതിയ ഉപകരണം കൊണ്ടു യുവാവ് കുത്തുകയായിരുന്നെന്ന് മറ്റു യാത്രക്കാർ പറയുന്നു.

യുവാവിനെ റെയിൽവേ സുരക്ഷാ സേന(ആർപിഎഫ്) പിടികൂടി. ഇന്നലെ രാത്രി 10.35ന് കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലാണു സംഭവം. വടകര യിൽ ഇറക്കി ചോദ്യം ചെയ്തെങ്കിലും ആർക്കും പരാതിയില്ലാത്ത സാഹചര്യത്തിൽ യുവാവിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു.

Exit mobile version