Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി കൃഷിഭവൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കൊടുവള്ളി : കൊടുവള്ളി നഗരസഭ കെട്ടിടം പൊളിക്കുന്നതിനാൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കൃഷിഓഫീസ് കൊടുവള്ളി മാർക്കറ്റ് റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. സിയ്യാലി ഹാജി അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ, റംല ഇസ്മായിൽ, എൻ.കെ. അനിൽകുമാർ, കെ. ശിവദാസൻ, ഷരീഫ കണ്ണാടിപ്പൊയിൽ, കെ.സുരേന്ദ്രൻ, ഷാഹർബാൻ അസ്സയിനാർ, ഇ. ബാലൻ, പി.സി. ജമീല, കൃഷി ഓഫീസർ ദിലീപ്കുമാർ എന്നിവർ സംബന്ധിച്ചു.

Exit mobile version