Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് യൂണിയൻ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു .ഇന്നലെ കളക്ടറുടെ ചേമ്പറിൽ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ബസ് സമരം പിൻവലിച്ചത്.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ അത്തോളി മുതൽ ഉള്ളിയേരി വരെയുള്ള റോഡിൽ വൻകുഴികളാണ് സൃഷ്ടിക്കപ്പെട്ടത്. മഴ മാറി നിൽക്കെ ഉടൻ പരിഹരിക്കാം എന്ന് കലക്ടർ ഉറപ്പു നൽകി ഹെവി വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നത് സമയക്രമത്തിലൂടെ നിയന്ത്രിക്കാനും തീരുമാനമായി.

ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഹോം ഗാർഡിനെ വെക്കാമെന്നും കലക്ടർ പറഞ്ഞു യൂണിയനെ പ്രതിനിധീകരിച്ച് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ദേവദാസ് ഏരിയ സെക്രട്ടറി ഷൈൻ പയ്യപ്പള്ളി നിദാന്ത് എന്നിവരും ബസ്സു ഉടമകളെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി ടി കെ ബീരാൻകോയ റിനീഷ് എടത്തിയിൽ, എം എസ് സാജു, ബേനസീർ റിയാസ് , അബ്ദുൽ സത്താർ എന്നിവരും പങ്കെടുത്തു.

Exit mobile version