Site icon Fourteen Kerala – 14 Kerala News

ജലനിരപ്പ് ഉയർന്നു; കക്കയം ഡാം തുറക്കാൻ സാധ്യത, കുറ്റ്യാടിയിൽ ജാഗ്രതാനിര്‍ദ്ദേശം

കോഴിക്കോട് : കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യത. കുറ്റ്യാടി പുഴയോരത്തുള്ളവരും, താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു .

അതേസമയം , കനത്തമഴയിൽ പുനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിലങ്ങാട് ഹൈസ്‌കൾ, സെൻ്റ് ജോർജ് എച്ച്എസ് വിലങ്ങാട്, സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

കോഴിക്കോട് മാളിക്കടവ് റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തുടർന്ന് മാളിക്കടവ് റോഡ് അടക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.

Exit mobile version