Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജില്ലയിൽ കനത്തമഴ; പുനൂർ പുഴ കരകവിഞ്ഞു, വിലങ്ങാട് സ്കൂളിന് അവധി

കോഴിക്കോട്: കനത്തമഴയിൽ പുനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് നാദാപുരത്തെ വിലങ്ങാട് സ്കൂളിന് അവധി പ്രഖ്യാപിച്ചു.കോഴിക്കോട് മാളിക്കടവ് റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തുടർന്ന് മാളിക്കടവ് റോഡ് അടക്കുകയായിരുന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ന് വിലങ്ങാട് ഹൈസ്‌കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.

Exit mobile version